പത്തനംതിട്ട : കേരള സർക്കാർ കായിക താരങ്ങൾക്ക് പി.എസ്.സി പരീക്ഷയിൽ ഒരു ശതമാനം റിസർവേഷൻ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാർ സർവീസിൽ ജില്ലയിലെ പരമാവധി കായിക താരങ്ങളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലയിലെ കായിക താരങ്ങൾക്കും മറ്റുള്ളവർക്കുമായി സൗജന്യ പി.എസ്.സി പരിശീലനം നൽകുന്നു. ഇംഗ്ളീഷ്, കണക്ക്, പൊതുവിജ്ഞാനം എന്നിവയിൽ പ്രത്യേകം ക്ലാസുകൾ ഉണ്ടാകും. സ്പോർട്സ് കൗൺസിലിനോട് ചേർന്നുള്ള കൊച്ചീപ്പൻ മാപ്പിള ഹാളിലാണ് ക്ലാസുകൾ നടക്കുന്നത്. വിവിധ സമയ ക്രമത്തിൽ വിവിധ ബാച്ചുകളായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. 20ന് ക്ലാസുകൾ ആരംഭിക്കും. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ 16ന് മുമ്പ് ഓഫീസിൽ പേര് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495204988, 9497336660.