മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രോഹിണി ജോസ് അദ്ധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരയ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി അംഗങ്ങളായ മേരി സജി, റീനാ യുഗേഷ്, ജേക്കബ് തോമസ്, മോളി ജോയ്, രമ്യാ മനോജ് പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, അസി. സെക്രട്ടറി സാം കെ. സലാം, ബിജു പുറത്തൂടൻ, ബിനോയ് പണിക്കമുറി, വിപിൻ രാജ് ആർ., അനീഷ് പന്നിക്കുഴിയിൽ, ഷൈലാജ് എന്നിവർ പ്രസംഗിച്ചു.