പത്തനംതിട്ട : ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്ത് ചരിത്രത്തിലിടം പിടിച്ച കായംകുളം ഫിലിപ്പോസ് റമ്പാന്റെ സ്മരണക്കായുള്ള പുരസ്‌കാരം ഫാ.ഡേവിസ് ചിറമേലിന്. അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി ഏർപ്പെടുത്തിയ വേദരത്‌ന പുരസ്‌കാരത്തിനാണ് കിഡ്‌നി ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ അർഹനായത്. വൃക്ക ദാനം ചെയ്ത് നിരവധി പേർക്ക് മാതൃകയായ ഇദ്ദേഹത്തിന് പുരസ്‌കാരം നൽകാൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത ചെയർമാനായ സമിതിയാണ് തീരുമാനമെടുത്തത്.