fire
അഗ്നിശമന സേന തീ അണയ്ക്കുന്നു.

അടൂർ: ബേക്കറിയിലെ പാചക വാതക സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. അടൂർ മരിയ ആശുപത്രിക്ക് എതിർവശത്തുള്ള ന്യൂ സ്പൈസി ബേക്കറിയിൽ ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. കടയുടെ സമീപത്തെ സംരക്ഷണഭിത്തിയോട് ചേർന്നുള്ള ഷെഡിൽ ചായയിടുന്ന സ്ഥലത്തായിരുന്നു സിലിണ്ടർ . ഗ്യാസ് അടുപ്പ് കത്തിച്ചുവച്ചതിനു ശേഷം കടയിലെ തൊഴിലാളി പുറത്തിറങ്ങിയപ്പോഴാണ് അടുപ്പിൽ നിന്ന് തീ സിലിണ്ടറിലേക്ക് പടർന്നത്. അടൂർ അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. ഒരാൾക്കു മാത്രം നിൽക്കാവുന്നതരത്തിലാണ് ഷെഡ് അതിനാൽ തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടായി. . ഒരു വർഷം മുമ്പ് സമാന രീതിയിൽ ഈ ഭാഗത്ത് രണ്ടു ഹോട്ടലുകൾക്ക് തീപിടിച്ച് നാശനഷ്ടം സംഭവിച്ചിരുന്നു.