പ്രമാടം: മല്ലശേരി മുണ്ടയ്ക്കമുരുപ്പ് ഗവ.വെൽഫെയർ എൽപി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ടി. ജി. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജയിംസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലോചന ദേവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനന്ദവല്ലിയമ്മ, ബി പി ഒ വർഗീസ് മാത്യു, പ്രഥമാദ്ധ്യാപിക ശൈലജ ,. പി ടി എ പ്രസിഡന്റ് രേണുക എന്നിവർ സംസാരിച്ചു.