ചെങ്ങന്നൂർ: സംസ്ഥാനത്ത് ഇരുപതിനായിരം വയോജന അയൽക്കൂട്ടങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പ്രളയത്തിൽ നഷ്ടം നേരിട്ട കുടുംബശ്രീ യൂണിറ്റുകൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എറൈസൺ പദ്ധതി വഴി അൻപതിനായിരം പേരെ കുടുംബശ്രീ പ്ലംബിങ്ങ്, വയറിങ്ങ്, കെട്ടിടനിർമ്മാണം അടക്കം പരിശീലിപ്പിക്കും. പതിനായിരം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, നഗരസഭാ ചെയർമാൻ കെ. ഷിബുരാജൻ, വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് പി.സി. അജിത, വൈസ് പ്രസിഡന്റ് ജി. വിവേക്, കൗൺസിലർ പി.കെ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വേണു ജെബിൻ. പി. വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ പി. സുനിൽ എന്നിവർ പ്രസംഗിച്ചു.