അടൂർ: പ്രഭാത് ബുക്ക് ഹൗസ് ഗാന്ധിസ്മൃതി മൈതാനിയിൽ ആരംഭിച്ച പുസ്തകപ്പൂരം കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി എ പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: വള്ളിക്കാവ് മോഹൻദാസ് , ഹനീഫാ റാവുത്തർ, മുണ്ടപ്പളളി തോമസ്, ടി.മുരുകേഷ്, ഡി. സജി, അടൂർ സേതു, ഷൈനി ബോബി, ഏഴംകുളം നൗഷാദ്, അരുൺ കെ. എസ്. മണ്ണടി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അടൂരിന്റെ കൊച്ചുകവി അയ്യപ്പനെ ആദരിച്ചു.