പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.മോഹൻരാജ്, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, വി. ആർ സോജി, സുനിൽ എസ് ലാൽ, എസ്.പി. സജൻ, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ എന്നിവർ പ്രസംഗിച്ചു.