alert


പത്തനംതിട്ട- ജില്ലയിൽ ഇന്നും നാളെയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
കളക്‌​ട്രേറ്റിലും, എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ജനങ്ങൾക്ക് സഹായത്തിനായി ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. കളക്‌​ട്രേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്ക്ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂർ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.