അടൂർ: എം.സി റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന ആൾ അറസ്റ്റിൽ .നെല്ലിമുകൾ മുകളുവിള വടക്കേതിൽ ജയകുമാർ (44)നെയാണ് അറസ്റ്റ് ചെയ്തത്. നെല്ലിമുകൾ കുടുംബ വീട്ടിൽ നിന്നും ഇന്നലെ വൈകിട്ട് 7.40നാണ് ഇയാളെ പിടികൂടുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാസം 28ന് വടക്കടത്ത്കാവ് ജംഗ്ഷന് സമീപത്ത് നിന്നാണ് വ്യാജ നമ്പർ പ്ലേറ്റ് പതിച്ച കാറിൽ നിന്ന് 1.80 ലക്ഷം രൂപ വിലവരുന്ന 2 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.