10-antoantony

പത്തനം​തി​ട്ട: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടുന്നതിനായി കേന്ദ്ര സംസ്ഥാന സർകാരുകൾക്കെതിരെ രാഷ്ട്രീയത്തിനതീതമായി സമരം സംഘടിപ്പിക്കുവാൻ കർഷകർ മുന്നോട്ടു വരണമെന്ന് ആന്റോ ആന്റണി എം.പി അഭ്യർത്ഥിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കെതിരെ വിവിധ പഞ്ചായത്തുകളിൽ സമരം നടത്തിക്കൊണ്ടിരിക്കുന്ന കർഷക സമിതികളുടെ ജില്ലാതല ഏകോപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാതല കർഷക കൂട്ടായ്മ കൺവീനർ ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്‌​കോശി, ഡി. സി.സി സെക്രട്ടറി അഡ്വ. ഏ.സുരേഷ്​കുമാർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ജോർജ് വർഗീസ്, രാജു നേടുവാമ്പുറം, ചിറ്റാർ ആനന്ദൻ, കലാനിലയം രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.