10-pakru
പ്രമാ​ടം ഗ്രാമപഞ്ചായത്തും യുവജനക്ഷേബോർഡും സംഘടിപ്പിക്കുന്ന കേരളോത്സവം 2019 പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രശസ്ത ചലച്ചിത്രതാരം ഗിന്നസ്​പ​ക്രു ഉദ്ഘാടനം ചെ​യ്യുന്നു

പ്രമാ​ടം : പഞ്ചായത്തും യുവജനക്ഷേബോർഡും സംഘടിപ്പിക്കുന്ന കേരളോത്സവം 2019 പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ചലച്ചിത്രതാരം ഗിന്നസ്​പ​ക്രു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസി​ഡന്റ് റോബിൻ​പീ​റ്റർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമീണമേഖലയിൽ കേരളോത്സവങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലേ കലാകായിക പ്രതിഭകൾക്ക് മികച്ച അവസരമാണ് ലഭ്യമാക്കുന്നതെന്നും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കേരളോത്സവം വിപുലമായി സംഘടിപ്പിച്ച പ്രമാടം പഞ്ചായത്ത് മാതൃകയാണെന്നും ഗിന്നസ് പക്രു പറഞ്ഞു. പ്രമാടം പഞ്ചായത്തിൽ നിന്നുള്ള ലോക റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ അഭിജിത് അമൽ രാജ് പഞ്ചായത്തിൽ നിന്നുള്ള മിമിക്രി കലാകാരന്മാരായ അഭിലാഷ് മുല്ലശേരി, നോജ് വലഞ്ചുഴി, അശോകൻ പൂങ്കാവ് സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് ജേതാക്കളായ അമിത ദാമോദരൻ, നവനീത് വലഞ്ചുഴിഎന്നിവരെ ആദരിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വിശ്വംഭരൻ മിനി വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,ലിസിജെയിംസ് പഞ്ചായത്ത് അംഗങ്ങളായ സുലോചനദേവി,സുശീല അജി ആനന്ദവല്ലിയമ്മ, അന്നമ്മ ഫിലിപ്പ്, ടി.ജി മാത്യു,കെ.കെനെഹ്രു,പി കെ ഉത്തമൻ, അശ്വതി സുഭാഷ്, പ്രകാശ് കുമാർ, ദീപ രാജൻ, പഞ്ചായത്ത് സെക്രട്ടറി, മിനിമറിയംജോർജ് യൂത്ത് കോർഡിനേറ്റർ, അരുൺ കുമാർ,ജോസ് പനച്ചക്കൽ വിഷ്ണു കുമാർ കുടുംബശ്രീ ചെയർപേഴ്സൺ, ഉഷാ ശിവൻ എന്നിവർ പ്രസംഗിച്ചു.