ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിൽ ദ്വിദിന അന്തർദേശീയ കോൺഫറൻസ് നടത്തി.രണ്ട് ദിവസം നീണ്ടു നിന്ന സമ്മേളനം മലേഷ്യയിലെ സാങ്കേതിക സർവകലാശാല കമ്പ്യൂട്ടർ സയൻസ് ശാസ്ത്രജ്ഞനായ ഡോ.ജൊഹാൻ ബിൻ മുഹമ്മദ് ഷറീഫ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിലെ പ്രഗത്ഭരും പ്രതിഭാശാലികളുമായ ശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയും അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും സംയോജിപ്പിച്ചാണ് പരിപാടി നടക്കുക. പ്രിൻസിപ്പാൾ ഡോ. കെ.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല ഗവേഷണ കേന്ദ്രം അദ്ധ്യക്ഷ ഡോ. ആനി ഏബ്രഹാം ടിഷ്യു എൻജിനിയറിംഗ് എന്ന വിഷയത്തിൽ പ്രഥമ ദിവസമായ ഇന്നലെ ക്ലാസ് നയിച്ചു. ഡോ.വി.ടി.പ്രേം സുശാന്ത്,മുഖ്യ പ്രഭാഷണം നടത്തി.ഡോ.കെ.കെ.പ്രകാശ്, ഡോ.എം.ജി ഗിരീഷ്, ഡോ.സി.എസ് റെജിയ, ഡോ.സുരേഷ്, പി.അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രൊസീഡിംഗ് ഒഫ് ഇന്റർനാഷണൽ കോൺഫറൻസ് എന്ന പുസ്തകം ഡോ.ജൊഹാൻ ബിൻ മുഹമ്മദ് ഷറീഫ് പ്രിൻസിപ്പൽ ഡോ.കെ.എസ് അനിൽകുമാറിനു നൽകി പ്രകാശനം ചെയ്തു. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 150ൽപരം ഗവേഷണ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞർ ഇവയുടെ മൂല്യയനിർണയം നടത്തി.