11-konni-ksrtc-waste
മാലിന്യക്കൂമ്പാരമായി കോന്നി കെ.എസ്.ആർ.ടി.സി.ഡിപ്പോ പരിസരം

കോന്നി: കോന്നി കെ.എസ്.ആർ.ടി.സി. ഡിപ്പോപരിസരം മാലിന്യക്കൂമ്പാരമാകുന്നു. ഇവിടെ നിന്നും ആനക്കൂട് റോഡിലേക്ക് കയറുന്ന ഇടവഴിയിലെ പടിക്കെട്ടിന്റെ സമീപത്ത് മത്സ്യഫെഡിന്റെ ഫിഷ് മാർട്ടിന് സമീപം ചപ്പുചവറുകളും, മാലിന്യങ്ങളും വലിച്ചെറിഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, മത്സ്യഫെഡിന്റെ ഫിഷ്മാർട്ട് എന്നിവയുടെ സമീപത്താണ് മാലിന്യം കൂടി കിടക്കുന്നത്.ബ​സ് സ്റ്റാൻഡിൽ നിന്ന് കോന്നി ബ ചന്ദനപ്പള്ളി റോഡിലേക്ക് നിരവധിയാളുകളാണ് വരുന്നതും തിരികെ പോകുന്നതും. മാലിന്യം തള്ളുന്ന വർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.