മലയാലപ്പുഴ: മലയാലപ്പുഴ വില്ലേജാഫീസിൽ ഇന്റർനെറ്റ് തകരാറും, വൈദ്യുതി മുടക്കവും മൂലം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി വില്ലേ ജാഫീസിലെത്തുന്ന പൊതു ജനങ്ങൾ മണിക്കൂറുകൾ കാത്ത് നിൽക്കുന്നതും, പല തവണ ഓഫീസിലെത്തി മടങ്ങുന്നതും പതിവാണ്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.