തിരുവല്ല: എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ സംസ്ഥാന കലോത്സവം തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ സിനിമ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി.ജെ കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. വീണാജോർജ് എം.എൽ.എ വിശിഷ്ട അതിഥി ആയിരുന്നു.
എൻ.ജി.ഒ യൂണിയൻ പ്രസിഡന്റ് ഇ. പ്രേംകുമാർ, ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി, സ്വാഗത സംഘം രക്ഷാധികാരി അഡ്വ. കെ.അനന്തഗോപൻ, കൺവീനർ സി.വി.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ലളിത ഗാനം ,ശാസ്ത്രീയ സംഗീതം , തിരുവാതിര, ഒപ്പന തുടങ്ങി പതിനെട്ടു ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
സാമൂഹ്യമായ പ്രതികരണങ്ങളാണ് ഓരോ കലാകാരന്റെയും സൃഷ്ടികൾക്കു ചൈതന്യം ഉണ്ടാക്കുന്നത്. നീണ്ട മൗനവും മിതത്വവും പാലിക്കേണ്ട ഒരു പ്രഭാതതിനാണ് നാം ഓരോരുത്തരും ഉണർന്നിരിക്കുന്നത്. സംസാരങ്ങൾക്കും പ്രതികരണങ്ങൾക്കും കൂച്ചുവിലങ്ങ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അ വസ്ഥയിലാണ് ഓരോ കലാകാരനും കടന്നുപോകുന്നത്.
ബ്ലെസി
സിനിമാ സംവിധായകൻ
(ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞത്)