തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.ബ്ലോക്ക് മെമ്പർ ഈപ്പൻ കുര്യൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ വർഗീസ്, വാർഡ് മെമ്പന്മാരായ പി.ജി പ്രകാശ്, ക്രിസ്റ്റഫർ ഫിലിപ്പ്, ബീനാ ജേക്കബ്, വിലാസിനി ഷാജി, ആനി ഏബ്രഹാം,ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി പി.കെ രാജേന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ വിലാസിനി ദയാനന്ദൻ, മനു കേശവ് എന്നിവർ പ്രസംഗിച്ചു.