11-vk-murali
ധർണ്ണ വി. കെ. മുരളി ഉദ്ഘാടനം ചെയ്യുന്നു

പന്തളം: വാളയാർ കേസിലെ പ്രതികളൂടെ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പന്തളം ഏരിയാ കമ്മിറ്റി പന്തളം ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.മുരളി ഉദ്ഘാടനം ചെയ്തു.എസ്.ചന്ദ്രൻകുട്ടി അദ്ധ്യക്ഷനായി. ലസിതാ ടീച്ചർ,എ. രാമൻ,എസ്.അരുൺ, അ​ഭീഷ്,എ​സ്.ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു.