പത്തനംതിട്ട : മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ് ,എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച ജില്ലാ മീലാദ് റാലിയും, നബിദിന സ്‌നേഹസംഗമവും നടന്നു. ജനറൽ ഹോസ്റ്റലിന് സമീപത്ത് നിന്നും ആരംഭിച്ച റാലി ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടന്ന നബിദിന സ്‌നേഹസംഗമം
കെ യു.ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി അഷ്രഫ് അലങ്കാർ അദ്ധ്യഷത വഹിച്ചു. ഡോ.മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തി. സ്ഥപതി രത്നം രമേഷ് ശർമ്മ ,ഫാദർ യോഹന്നാൻ ശങ്കരത്തിൽ, താഹാ മൗലവി, സയ്യിദ് ബാഫഖ്രുദ്ദീൻ ബുഖാരി, സാബിർ മഖ്ദൂമി, അബ്ദുൽ അസീസ് മാന്നാർ,സലാഹുദ്ദീൻ മദനി, സുധീർ വഴിമുക്ക്, അനസ് പൂവാലം പറമ്പിൽ, അബ്ദുൽ അസീസ് കോന്നി, മുത്തലിബ് അഹ്സനി പ്രസംഗിച്ചു