പത്തനംതിട്ട: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയശേഷം കേരളത്തിൽ നടപ്പാക്കുന്ന കേരളാ റേഷനിംഗ് ഓർഡറിന്റെ കരട് സർക്കാർ പ്രസിദ്ധീകരിച്ചതിൽ റേഷൻ വ്യാപാരികൾക്കു ദോഷകരമായ പല കാര്യങ്ങൾ ചേർക്കുകയും വ്യാപാരികൾക്ക് വേണ്ട പല കാര്യങ്ങളും ചേർക്കാതിരിക്കുകയും ചെയ്തിട്ടുള്ളതിനാൽ റേഷൻ വ്യാപാര സംഘടനകളുമായി ചർച്ച ചെയ്തു റേഷനിംഗ് ഓർഡറിൽ സമൂല മാറ്റം വരുത്തിയതിനുശേഷമേ അന്തിമ കരടു പ്രസിദ്ധീകരിക്കാവൂ എന്ന് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് സംസ്ഥാന സെക്രട്ടറി തോമസ് വറുഗീസും ജില്ലാ പ്രസിഡന്റ് എം.ബി സത്യനും സർക്കാരിനോട് ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികളുടെ വേതനം, പെൻഷൻ, ചികിത്സാ ചെലവ്, അനന്തരാവകാശം, പഞ്ചായത്ത് ലൈസൻസ്, ഫുഡ് സേഫ്റ്റി ലൈസൻസ്, സെയിൽസ്മാൻ വേതനം, ആനുകൂല്യങ്ങൾ, സ്വകാര്യവൽക്കരണം എന്നിവയെക്കുറിച്ച് റേഷനിംഗ് ഓർഡറിൽ വ്യക്തത വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.