പത്തനംതിട്ട: മറ്റ് മതങ്ങളെ കുറ്റപ്പെടുത്താതിരിക്കാനും സക്കാത്ത് നിർബന്ധമായി കൊടുക്കാനും നബിതിരുമേനി മാനവരാശിയെ പഠിപ്പിച്ചുവെന്ന് ആേന്റാ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട മുസ്ലിം ജമാഅത്തിെന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസൗഹാർദ്ദം ഊട്ടിഉറപ്പിക്കാനും വിശക്കുന്നവന് ആഹാരം നൽകാനും മറ്റുമതങ്ങളെ സ്‌നേഹിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഹാജി കെ.എം.എം അലി അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹാജി വി.ഷെയ്ക്ക് പരീത്,അഫ്സൽ ബോർമയിൽ, ബിസ്മില്ലാഖാൻ, ഹാജി അബ്ദുൽ നജീബ്, എ.സലിം,റിയാസ് എ.ഖാദർ, അഫ്സൽ വി. ഷെയ്ക്ക്, സിദ്ദിഖ് മൗലവി എന്നിവർ സംസാരിച്ചു.