കൊച്ചി : മലയാളമനോരമ റിട്ട. പിക്ചർ എഡിറ്റർ തൃപ്പൂണിത്തുറ കരിങ്ങാച്ചിറ മാലായിൽ എം.കെ. വർഗീസ് (80) നിര്യാതനായി. സംസ്കാരം നടത്തി
ഭാര്യ: മറിയാമ്മ കോശി ( റിട്ട. ജോയിന്റ് റജിസ്ട്രാർ, എം.ജി സർവകലാശാല, കുറുപ്പംപടി പ്ലാന്തറ കുടുംബാംഗം). മക്കൾ: വിനീത് എം. വർഗീസ് (ബി.പി.സി.എൽ കൊച്ചി റിഫൈനറി), വിജിത് എം. വർഗീസ് (ഐ.ബി.എം, ബംഗളൂരു). മരുമകൾ: മേരി ( ഫൈസർ ഫാർമസ്യൂട്ടിക്കൽസ്).
1961ൽ മനോരമയിൽ ഫോട്ടോഗ്രഫറായ അദ്ദേഹം 2012ൽ വിരമിച്ചു. 1973ലെ പ്രസ് കൗൺസിൽ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.