കോന്നി: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് വി കോട്ടയത്ത് തുടക്കമാകുമെന്ന് കോന്നി എ.ഇ.ഒ സുമയ്യ ബീഗം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.12,13,14,15 തീയതികളിൽ വി.കോട്ടയം എസ്.എൻ.ഡി.പി. യു.പി.എസ്, എൻ.എസ്.എസ് ഹൈസ്‌കൂൾ,ഗവ.എൽ.പി.എസ് എന്നിവടങ്ങളിലെ വേദികളിലാണ് കലോത്സവം നടക്കുക. ഇന്ന് രചന മത്സരങ്ങളാണ് നടക്കുക. നാളെ 10ന് സിനിമാ താരം മനുവർമ്മ കലോത്സവം ഉദ്ഘാടനം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ.അദ്ധ്യക്ഷത വഹിക്കും. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, എ.ഇ.ഒ.സുമയ്യ ബീഗം, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ സുരേഷ്, പഞ്ചായത്തംഗങ്ങളായ സുലോചനദേവി, സജിത അജി,ജി.കെ.പ്രമോദ്, ജി.എച്ച്.എസ്.എസ്.എസ് ജില്ലാ കോ- ഓഡിനേറ്റർ ഫിറോസ് ഖാൻ,വി കോട്ടയം എസ്.എൻ.ഡി.പി. യു.പി.എസ് മനേജർ സി.എൻ.ഗോപിനാഥൻ,ഹെഡ് മിസ്ട്രസ് പി.ടി വസന്തകുമാരി,ഗവ.എൽ.പി.എസ്. ഹെഡ്മിസ്ട്രസ് എസ്.ശ്രീ കല, എൻ.എസ്.എസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി,എം.ജി.മധു,വി.ഡി.അജയകുമാർ,കെ.വി. വിനോദ്, സി.രാംദാസ് തുടങ്ങിയവർ സംസാരിക്കും. 9 വേദികളിലായാണ് മത്സരം നടക്കുക.പ്രധാന വേദി എസ്.എൻ.ഡി.പി.യു.പി.എസാണ്. 2000 കലാകാരൻമാരും, കലാകാരികളും,800എസ്കോർട്ട് ടീച്ചേഴ്‌സും, 550 വിധികർത്താക്കളും പങ്കെടുക്കും.15ന് 3ന് സമാപന സമ്മേളനം കെ.യു. ജനിഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി.യു.പി.എസ് മാനേജർ സി.എൻ. ഗോപിനാഥൻ, അദ്യക്ഷത വഹിക്കും പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ,ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു,ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ സുരേഷ്, പഞ്ചായത്തംഗങ്ങളായ അജിത അജി, ജി.കെ.പ്രമോദ്,ആർ.പ്രഭ,കെ.പ്രകാശ് കുമാർ,എ.ഇ.ഒ സുമയ്യ ബീഗം എച്ച്.എം ഫോറം കൺവീനർ എൻ.ഡി വത്സല,വർഗീസ് മാത്യു, ബി.രാജേന്ദ്രൻ പിള്ള,രാജൻ പടിയറ,ആർ. ജോതിഷ്, എം.എൻ.സ്മിത മോൾ തുടങ്ങിയവർ സംസാരിക്കും.ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് വികോട്ടയത്ത് കലോത്സവം നടക്കുന്നത്.പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചാവും കലോത്സവം നടത്തുക. വാർത്ത സമ്മേളനത്തിൽ എൻ.എസ്.എസ്. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് അജിതകുമാരി,സുജിത്,കെ.എസ്.അജി,എസ്.ജോതിഷ് എന്നിവരും പങ്കെടുത്തു.