con

പ​ത്ത​നം​തിട്ട: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷന് മുമ്പിൽ ഇന്നു രാവിലെ 10 നു കൂട്ടധർണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു. കുരിശു കവലയിൽ നിന്നു പ്രകടനമായിട്ടാണ് റയിൽവേ സ്റ്റേഷനിലേക്ക് പ്രവർത്തകർ നീങ്ങുന്നത്.