പ​ത്ത​നം​തിട്ട: ജില്ലയിലെ 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-​20 വാർഷിക പദ്ധതിഭേദഗതികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയുടെ അദ്ധ്യക്ഷതയിൽചേർന്ന ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട, തിരുവല്ല, അടൂർ നഗരസഭകളിലെയും ഇലന്തൂർ,കോന്നി, റാന്നി,കോയിപ്രം, മല്ലപ്പള്ളി, പുളിക്കീഴ്‌ബ്ലോക്ക് പഞ്ചായത്തുകളുടെയും പഞ്ചായത്തുകളായ റാന്നി അങ്ങാടി, ഏറത്ത്, റാന്നി, അരുവാപ്പുലം,തോട്ടപ്പുഴശേരി, മൈലപ്ര, തുമ്പമൺ, ഏനാദിമംഗലം, ആറൻമുള, തണ്ണിത്തോട്, ചെറുകോൽ, ഇരവിപേരൂർ, പുറമറ്റം, കലഞ്ഞൂർ, നിരണം, നാരങ്ങാനം, കടമ്പനാട്, നെടുമ്പ്രം, ചിറ്റാർ, ഇലന്തൂർ, വടശേരിക്കര,കോട്ടാങ്ങൽ, ആനിക്കാട്,കോഴഞ്ചേരി, മല്ലപ്പുഴശേരി, പെരിങ്ങര, പന്തളം തെക്കേക്കര, കുളനട, ഓമല്ലൂർ, റാന്നി പഴവങ്ങാടി, കല്ലൂപ്പാറ, മെഴുവേലി, റാന്നി പെരുനാട്,കോന്നി, കൊടുമൺ, കുന്നന്താനം, അയിരൂർ, ചെന്നീർക്കര, എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്.

സാമൂഹികപ്രതിരോധ പദ്ധതി 5 പഞ്ചായത്തുകളിൽ

കുറ്റകൃത്യങ്ങൾക്ക് വിധേയരായവരുടെ സംരക്ഷണം, കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരുടെ പരിവർത്തനം എന്നിവ ലക്ഷ്യമിട്ടുള്ള സാമൂഹികപ്രതിരോധ പദ്ധതി തെരഞ്ഞടുക്കപ്പെട്ട അഞ്ചു പഞ്ചായത്തുകളിൽ 20​21 സാമ്പത്തിക വർഷം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവർത്തനവുമായി ചേർന്ന് നടപ്പാക്കുന്നതിന് തീരുമാനിച്ചു.നിലവിൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നവരുടെ പരിവർത്തനത്തിനുള്ള സേവനം ജില്ലാ പ്രോബേഷൻ ഓഫീസ് മുഖേനയാണ് നടപ്പാക്കി വരുന്നത്. കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഇതിനു പരിഹാരം കാണുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ ആസൂത്രണ സമിതി വിലയിരുത്തി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പ്രൊബേഷൻ ഉപദേശക സമിതിയോഗ തീരുമാനം ജില്ലാ പ്രോബേഷൻ ഓഫീസർ എ.ഒ.അബീൻ ജില്ലാ ആസൂത്രണസമിതിയിൽ അവതരിപ്പിച്ചു. ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ജോർജ് മാമ്മൻ കൊണ്ടൂർ,അഡ്വ.ആർ.ബി.രാജീവ് കുമാർ,സാം ഈപ്പൻ,എൻ.ജി.സുരേന്ദ്രൻ,എം.ജി.കണ്ണൻ,വിനീത അനിൽ,ലീലാമോഹൻ,എലിസബത്ത് അബു,ബിനി ലാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.ജഗൽകുമാർ,അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ്,ബ്ലോക്ക് ​ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതി പുരോഗതി ഗണ്യമായി ത്വരിതപ്പെടുത്തണം. ഇതിനായി ഈമാസം 13 മുതൽ നിർവഹണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള ജില്ലാതല,ബ്ലോക്ക്തല അവലോകന യോഗം ചേരും.

അന്നപൂർണാദേവി

(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)