പത്തനംതിട്ട- കടയ്ക്കൽ സമന്വയം സാഹിത്യ സമിതിയുടെ സാഹിത്യപുരസ്കാരം ശ്രീകൃഷ്ണദാസ് മാത്തൂരിന്റെ കവിതപ്പരത്തി എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. 17ന് കടയ്ക്കൽ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാറും മുല്ലക്കര രത്നാകരൻ എം.എൽ.എയും ചേർന്ന് പുരസ്കാരം നൽകും. പത്തനംതിട്ട മാത്തൂർ സ്വദേശിയാണ് ശ്രീകൃഷ്ണദാസ്. തമിഴ് നാട്ടിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ഭാര്യ- ദിവ്യശ്രീ. മകൻ - ദേവനികേത്.