വെട്ടൂർ: അപ്‌ഡേറ്റായ വാർത്തകൾ മൊബൈൽവഴിയും, ചാനലുകൾ മത്സരിച്ചും വാർത്തകൾ കാണിയ്ക്കുന്ന ഈക്കാലത്ത് റേഡിയോ എന്നതിന്റെ ആവശ്യകഥയെപ്പറ്റി പുതിയ തലമുറയ്ക്ക് അറിയേണ്ടതേ ഇല്ല.
24 മണിക്കൂറും സജീവമായ നിരവധി റേഡിയോ ചാനലുകളുമുള്ള ഈ തലമുറയിൽ ഉണ്ട്. ഇതു കേൾക്കുമ്പോഴാണ് വെട്ടൂരിലെ റേഡിയോ കിയോസ്ക്ക് പഴയ തലമുറയ്ക്ക് ഗൃഹാതുരത്തവും,പുതിയ തലമുറയ്ക്ക് കൗതുകവും ജനിപ്പിക്കുന്നത്. ആകാശവാണിയിലെ റേഡിയോ പരിപാടികൾ കേൾക്കാൻ പതിവായി നാട്ടുകാർ വെട്ടൂരിലെ റേഡിയോ കിയോസ്‌ക്കിലെത്തി ചേർന്ന കാലമുണ്ടായിരുന്നു.1960കളിൽ മലയാലപ്പുഴ പഞ്ചായത്ത് സ്ഥാപിച്ചതാണിത്. ആറ് പതിറ്റാണ്ടോടടുത്ത് പ്രായമുള്ള ഈ കെട്ടിടത്തിന് ഇന്നും കാര്യമായ തകരാറുകളില്ല.
റോഡിയോ പരിപാടികൾ ഉച്ചഭാഷിണിയിലൂടെ
രാവിലെയും വൈകിട്ടും പതിവായി ഇവിടെ നിന്നും റേഡിയോ പരിപാടികൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിച്ചിരുന്നു.ഇതിനായി പഞ്ചായത്തിൽ നിന്ന് ഒരു ജീവനക്കാരനെയും നിയമിച്ചിരുന്നു.നാട്ടുകാർ പതിവായി വന്ന് റേഡിയോയിലെ പരിപാടികൾ കേട്ട് അതിനെ പറ്റിയുള്ള ചർച്ചകളും ഇവിടെ നടത്താറുണ്ടായിരുന്നു. അങ്ങനെ വെട്ടൂരിലെ ഈ ജംഗ്ഷന് റേഡിയോ ജംഗ്ഷനെന്ന പേരും വന്നു. ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് കൊണ്ട് പലർക്കും വീടുകളിരുന്നും കേൾക്കാമായിരുന്നു. നാട്ടിലെ ഒന്നോ രണ്ടോ സമ്പന്ന വീടുകളിൽ മാത്രമേ റേഡിയോയുള്ളു.നാട്ടുകാരുടെ ബുദ്ധിമുട്ടൊഴിവാക്കാൻ പഞ്ചായത്ത് നിർമ്മിച്ചതാണ് റേഡിയൊ കിയോസ്ക്.
മലയാളം വാർത്തകൾ കേൾക്കാൻ താൽപ്പര്യം
1957ൽ തിരുവനന്തപുരം നിലയത്തിൽ നിന്ന് ആദ്യമായി മലയാളം വാർത്തകൾ പ്രക്ഷേപണം ചെയ്തതിന് ശേഷമാണ് ഇത് പ്രവർത്തനമാരംഭിച്ചത്.തിരുവനന്തപുരം, ആലപ്പുഴ,തൃശൂർ,കോഴിക്കോട് നിലയങ്ങളിലെ വാർത്തകൾക്ക് പുറമേ അന്ന് സിലോണിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്ന മലയാളം പരിപാടികളും പതിവായി കേൾപ്പിക്കുമായിരുന്നു.പ്രദേശിക വാർത്തകൾ, യുവവാണി, വയലുംവീടും,കൃഷിഭൂമി, തൊഴിലാളി മണ്ഡലം,രജ്ഞിനി തുടങ്ങിയവ ജനങ്ങളുടെ ഇഷ്ട റേഡിയോ പരിപാടികളായിരുന്നു.ഇത് കൂടതെ ഡൽഹിറിലേ പരിപാടികളായ ഗീത് മാല, ദിൽ സെ, ഛായഗീത് തുടങ്ങിയവയും കേൾപ്പിച്ചിരുന്നു.1986ൽ ദൂരദർശൻ സംപ്രേക്ഷണം തുടങ്ങിയതോടെയും, 990 ൽ സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ കടന്നു വരുവോടു കൂടിയും ജനങ്ങൾ റേഡിയോയിൽ നിന്നകന്നു.എങ്കിലും 1980വരെ വെട്ടൂരിലെ റേഡിയോ കിയോസ്‌ക് പ്രവർത്തിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
വീണ്ടും പഴയതുപോലെ ഇവിടെ റേഡിയോ പ്രവർത്തിപ്പിച്ച് ഉച്ചഭാഷിയിലൂടെ കേൾപ്പിക്കാൻ പഞ്ചായത്ത് മുൻകൈയെടുക്കണം
(പ്രദേശവാസികൾ)
-1960-ൽ മലയാലപ്പുഴ പഞ്ചായത്ത് സ്ഥാപിച്ചത്