12-lions-club-kozhenche
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചിത്ര രചനാമത്സരം ഗവ. ഹൈസ്​കൂൾ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

കോഴഞ്ചേരി- കോഴഞ്ചേരി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ഹൈസ്​കൂളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. ഹെഡ്മിസ്ട്രസ് രമണി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സോണി കൊച്ചുതുണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. റീജിയൻ ചെയർമാൻ ചന്ദ്രശേഖരകുറുപ്പ് മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് ഭാരവാഹികളായ ഡോ. റെജി വർഗീസ്, ജോർജ്ജ് പി. ഈശോ, സൂസൻഷാജി, അഡ്വ. എം.എ. കുര്യൻ, ജിജി റെജി, ചെറിയാൻ മാത്യു എന്നിവർ പ്രസംഗിച്ചു.