school-mela

തിരുവല്ല: റവന്യു ജില്ലാ സ്‌കൂൾ കായികമേള ആദ്യദിനം പിന്നിടുമ്പോൾ പുല്ലാട് ഉപജില്ലാ 70 പോയിന്റ് നേടി മുന്നിലെത്തി. 14 മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയാണ് പുല്ലാട് ഉപജില്ലാ മുന്നേറുന്നത്. 13 പോയിന്റുമായി തിരുവല്ല ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വർണ്ണവും ഒരു വെള്ളിയും അഞ്ച് വെങ്കലവും തിരുവല്ലയ്ക്ക് ലഭിച്ചു. 12 പോയിന്റുകളുമായി കോന്നി ഉപജില്ലാ തൊട്ടു പിന്നിലുണ്ട്. ഒരു സ്വർണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് കോന്നി സ്വന്തമാക്കിയത്. റാന്നി (9 ), വെണ്ണിക്കുളം (9 ), പന്തളം (8), പത്തനംതിട്ട( (7 ), മല്ലപ്പള്ളി (6 ), ആറന്മുള (6 ), അടൂർ (4 ) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില.

ഇരവിപേരൂർ സെന്റ് ജോൺസ് കുതിക്കുന്നു

തിരുവല്ല: റവന്യു ജില്ലാ സ്‌കൂൾ കായികമേള ഒന്നാംദിവസം പിന്നിടുമ്പോൾ 32 പോയിന്റ് നേടി ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂൾ കുതിപ്പ് തുടരുന്നു. അഞ്ചു സ്വർണ്ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കിയാണ് സെന്റ് ജോൺസിന്റെ മുന്നേറ്റം. രണ്ടു സ്വർണ്ണത്തിലൂടെ പത്ത് പോയിന്റ് നേടിയ വള്ളംകുളം നാഷണൽ സ്‌കൂൾ രണ്ടാമതെത്തി. ഒരു സ്വർണ്ണവും രണ്ടു വെങ്കലവും സ്വന്തമാക്കി ഏഴു പോയിന്റ് നേടിയ ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂളാണ് മൂന്നാംസ്ഥാനത്ത്. പന്തളം എൻ.എസ്.എസ് സ്‌കൂളും കോട്ടാങ്ങൽ സെന്റ് ജോർജ്ജ് സ്‌കൂളും ആറ് വീതം പോയിന്റുകൾ നേടി തൊട്ടു പിന്നിലുണ്ട്. മെഡൽ പട്ടികയിൽ 21 സ്‌കൂളുകൾ കൂടി ഇടം നേടി.