മല്ലപ്പള്ളി: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ.) നേതൃത്വത്തിൽ പാതിക്കാട് സ്വാശ്രയ കർഷകവിപണി പത്തുവർഷ പിന്നിടുന്ന വാർഷികച്ചന്ത ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. വിപണി വൈസ് പ്രസിഡന്റ് എം.വി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡപ്യൂട്ടി മാനേജർ ശ്രീലാ നായർ, സ്ഥാപക പ്രസിഡന്റ് സജി ഈപ്പൻ, സെക്രട്ടറി സോജി ജോസ് എന്നിവർ പ്രസംഗിച്ചു.