മല്ലപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവ്യയർ മലങ്കര കത്തോലിക്കാ ടൗൺ ദേവാലയത്തിലെ ഇടവകത്തിരുനാളും, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ആരംഭിച്ചു. കൊടിയേറ്റ് ഇടവക വികാരി ഫാ.ജോൺ കരിപ്പനശേരിമലയിൽ നിർവഹിച്ചു. ട്രസ്റ്റി രാജൻ മാത്യു മാറാംപുറത്ത്,കൺവീനർ ജോസഫ് മാത്യു ആനക്കുഴി,എ.ഡി.ജോൺ, മാത്യു തോമസ്, മോൻസി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.