തിരുവല്ല: കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി നടത്തിയ സംസ്ഥാനതല കലോത്സവത്തിൽ 54 പോയിന്റ് നേടി തൃശൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 50 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 36 പോയിന്റ് നേടി കാസർകോട് ജില്ല മൂന്നാം സ്ഥാനത്തെത്തി.
സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന ദാനവും മാത്യു ടി തോമസ് എംഎൽഎ നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ, ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി കലാ കായിക സമിതി സംസ്ഥാന കൺവീനർ എം വി ശശിധരൻ, ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.