team

നാരങ്ങാനം: 47 മത് കേരള ജൂനിയർ വനിതാ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന വനിതാ വോളിബോൾ കിരീടം പത്തനംതിട്ടയ്ക്ക് . കണ്ണൂരിനെയാണ് പരാജയപ്പെടുത്തിയത്.. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് ജേതാക്കളെ ഹാരമണിയിച്ച് ഘോഷയാത്രയായി പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും .പത്തനംതിട്ട വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ബാബു വടക്കേൽ, സെക്രട്ടറി അനിൽ കുര്യൻ, ട്രഷറർ അനിൽ പമ്പ, സംസ്ഥാന റഫറീസ് ബോർഡ് കൺവീനർ കരുണാകരൻ കടമ്മനിട്ട, സംസ്ഥാന ജോയിന്റ് സെക്രട്ടറി മാത്യു ജോൺ, സംസ്ഥാന സമിതി അംഗം ബോബൻ ജോർജ്, വൈസ് പ്രസിഡന്റ് ജോഷ്വാ തോമസ്, സോണി കൊച്ചു തുണ്ടിയിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി സുധി പ്രകാശ്, ജില്ലാ റഫറൻസ് ബോർഡ് ചെയർമാൻ സി പി സുനിൽ എന്നിവർ നേതൃത്വം നൽകും. എസ്.ആർ ജ്വുവൽ, എം.ജി.രാഖി എന്നിവരായിരുന്നു പരിശീലകർ. ക്യാപ്ടൻ മുത്തു ഇലക്ഷ, ആര്യ ട, അനന്യ ശ്രീ, താക്കൂർ ഗുരു പരുമല, റിയ മേരി ജോൺ, മേഘാദാസ്, ലളിത അജിയപ്പ, അന്നു ദേവീ, ആര്യ , സ്‌നേഹ, റോളി പതക്, പ്രീതി ഗുള്ളിയ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.