കൊടുമൺ :കൊടുമൺ റൈസ് വീണ്ടും വിപണിയിലേക്ക്. 20 മെട്രിക് ടൺ നെല്ലുകൂടി സംസ്കരിച്ച് അരിയാക്കി യാണ് വിൽപന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നാലാംഘട്ട വിപണനോദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എ എൻ സലീം അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർബി രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.സി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ എസ് ഉണ്ണിത്താൻ . പഞ്ചായത്തംഗങ്ങളായ ജെ ശാരദ, ബി സഹദേവൻ ഉണ്ണിത്താൻ, ലീലാമണി വാസുദേവൻ ,കൃഷി ഒാഫീസർ ആദില, എൻ ആർ പ്രസാദ് എന്നിവർ സംസാരിച്ചു.