ചെങ്ങന്നൂർ: കഴിഞ്ഞ മൂന്ന് ദിവസമായി ചെങ്ങന്നൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി വിതരണം നിറുത്തിവയ്ക്കുന്നത് ദുരിതമായി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ചെങ്ങന്നൂർ വൈദ്യുതി സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങിയത്. രാവിലെ നിലയ്ക്കുന്ന വൈദ്യുതി പലപ്പോഴും രാത്രി വൈകിയാണ് പുനഃസ്ഥാപിക്കുന്നത്. ഇത് വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസം നഗരത്തിൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചിരുന്നു. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ചെറുകിട വ്യവസായ മേഖലയേയും പ്രതിസന്ധിയിലാക്കി.
ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വെള്ളാവൂർ, റെയിൽവേ, കുന്നതമ്പലോം, കിഴക്കേനട, പുത്തൻവീട്ടിൽ പടി എന്നിവിടങ്ങളിൽ ഇന്ന് പകൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. .