അട്ടച്ചാക്കൽ: റബ്ബർ തടികയറ്റിവന്ന ലോറി ബ്രേക്ക് നഷടപ്പെട്ടതിനെ തുടർന്ന്കാറിന്റെയും, ബൈക്കിന്റെയും മുകളി ലേക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരനും, കാർ യാത്രക്കാർക്കും പരിക്കേറ്റു. ഇന്നലെ രാത്രി 7 മണിയോടെ അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷനിലായിരുന്നു സംഭവം. ചെങ്ങറ ചെമ്മാനി എസ്റ്റേറ്റിൽ നിന്ന് റബ്ബർ തടി കയറ്റി വന്ന ലോറിക്ക് മല്ലേലി ഇറക്കത്തിൽ വച്ചാണ് ബ്രേക്ക് നഷ്ടപ്പെട്ടത്.
എതിരെ വന്ന ബൊലെറോ കാറിന്റെയും, ബൈക്കിന്റെയും മുകളിലേക്ക് മറിയുകയായിരുന്നു. കാർ യാത്രക്കാരായ ചെങ്ങറ ആശയിൽ ജിനേഷ് (47) ചെങ്ങറ പാറയിടിയിൽ റോസമ്മ (47) സുജ (35) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും , ബൈക്ക് യാത്രക്കാരനായ അട്ടച്ചാക്കൽ പേരങ്ങാട്ട് ഫിലിപ്പ് (65) നെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാത്രി ഏറെ വൈകിയാണ് പോലീസും ഫയർഫോഴ്‌സും ചേർന്ന് ലോറി ഉയർത്തിയത് .അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷനിലെ മണക്കാട്ട് വർഗീസിന്റെ മതിൽ അപകടത്തിൽ തകർന്നു. രക്ഷാ പ്രവർത്തനങ്ങൾക്ക് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നി യൂ ർ.പി.കെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.എൻ. രാ ജപ്പൻ, ദീനാമ്മ റോയി, സുലേഖ വി. നായർ തുടങ്ങിയവർ നേതൃത്വം നൽകി.