തിരുവല്ല: ജലാശയങ്ങളും ജല സ്രോതസുകളും നാടിന്റെ ജീവനാഡികളാണെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രധാൻ മന്ത്രി കൃഷി സിൻചയ് യോജന പദ്ധതി പ്രകാരം പെരിങ്ങര ഗുരുവാണീശ്വര ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച കുളത്തിന്റെ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ആരാധിക്കുന്ന ഭാരതീയ സംസ്‌കാരം നിലനിറുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്,എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ,ശാഖാ പ്രസിഡന്റ് ഡി.സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യൻ, പഞ്ചായത്ത് അംഗങ്ങളായ വിലാസിനി ഷാജി, ടി.രാജപ്പൻ, അഡ്വ.രാജേഷ് ചാത്തങ്കരി, സണ്ണി തോമസ്, അരുന്ധതി അശോക്, ശിവദാസൻ തോപ്പിൽ, ശശികുമാർ, സന്തോഷ് ശാന്തി, അഡ്വ.പി.എസ്. മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.