അടൂർ: വാളയാർ പെൺകുട്ടികളെ കൊലപ്പെടുത്തിയ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.എം.എസ് അടൂർ താലൂക്ക് യൂണിയൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിലെ പട്ടികജാതി -പട്ടികവർഗ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തുക, പി.എസ്.സി സംവരണ അട്ടിമറി തടയുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കണമെന്നും യൂണിയൻ കമ്മിറ്റി യോഗത്തിൽ ആവശ്യമുന്നയിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ഏഴംകുളം മോഹൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കൊടുമൺ പ്രസാദ് അദ്ധ്യക്ഷനായി. കെ.പി.എം.എസ് ജില്ലാ ഖജാൻജി എം.കെ.ശശി, അജീഷ് തുവയൂർ,സുധ തെങ്ങമം,സുമ വിനോദ്,അജിതകുമാരി, ലൈല പൊടിയൻ, സുധസുരേന്ദ്രൻ,രാജി,സുഭദ്ര എന്നിവർ പ്രസംഗിച്ചു.പെരിങ്ങനാട്: വാളയാർ പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പുനഃരന്വേഷണം നടത്തണമെന്ന് ഡോ.അംബേദ്കർ സാംബവർ സമിതി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് എ.വെളുത്തകുഞ്ഞ് അദ്ധ്യക്ഷനായി. സെക്രട്ടറി ജയപ്രകാശ്, രമേശൻ, സുരേഷ്, പ്രകാശൻ, സ്മിത എന്നിവർ പ്രസംഗിച്ചു.