പത്തനംതിട്ട: റവന്യു ജില്ലാ കായിക മേളയിൽ പുല്ലാട് സബ് ജില്ലയുടെയും സെന്റ് ജോൺസ് എച്ച്.എസ്.എസ് ഇരവിപേരൂരിന്റെയും കുതിപ്പ് തുടരുന്നു. സബ് ജില്ലകളിൽ 129 പോയിന്റുമായി പുല്ലാടാണ് ഒന്നാം സ്ഥാനത്ത്. 18 സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും പുല്ലാട് സബ് ജില്ല നേടി. തിരുവല്ല സബ് ജില്ലയും അടൂർ സബ് ജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. തിരുവല്ല സബ് ജില്ലയ്ക്ക് 93 പോയിന്റും അടൂർ സബ് ജില്ലയ്ക്ക് 78 പോയിന്റും നേടിയിട്ടുണ്ട്. തിരുവല്ലയ്ക്ക 12 സ്വർണവും അഞ്ച് വെള്ളിയും 13 വെങ്കലവുമാണ് ലഭിച്ചത്. അടൂരിന് ആറ് സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവും ലഭിച്ചു.

>>

സ്കൂൾ പട്ടികയിൽ ഇരവിപേരൂർ സെന്റ് ജോൺസാണ് ഒന്നാം സ്ഥാനത്ത്. 11 സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 77 പോയിന്റാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഇരവെള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസിന് അഞ്ച് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 32 പോയിന്റ് നേടി. മൂന്നാം സ്ഥാനത്തുള്ള വെൺകുറിഞ്ഞി എസ്.എൻ.ഡി.പി.എച്ച്.എസ്.എസിന് രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ 23 പോയിന്റാണ് നേടിയത്.

>>>

സബ് ജില്ല

പുല്ലാട് : 18 സ്വർണം, 8വെള്ളി, 6 വെങ്കലം

തിരുവല്ല: 12 സ്വർണം, 5 വെള്ളി, 13 വെങ്കലം.

അടൂർ : 6 സ്വർണം, 10 വെള്ളിയും, 8 വെങ്കലം.