കോഴഞ്ചേരി: ഹരിത കേരള മിഷനും കോഴഞ്ചേരി പഞ്ചായത്തും ചേർന്ന് ഹരിത നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി നടന്ന സന്ദേശ യാത്ര പഞ്ചായത്ത് അങ്കണത്തിൽ നിന്നും തുടങ്ങി പഞ്ചായത്ത് സ്റ്റേഡിയത്തിൽ അവസാനിച്ചു. ശേഷം നടന്ന ഹരിത നിയമാവലി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. മാലിന്യ പ്രശ്നത്തെ ഉൻമൂലനം ചെയ്യാനും അതിന് എതിരെയുള്ള നിയമ നടപടികളെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുക എന്നതായിരുന്നു സന്ദേശയാത്രയുടെ ലക്ഷ്യം. കോഴഞ്ചേരി പഞ്ചായത്തിലെ സ്‌കൂളിലെ കുട്ടികൾ, നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ,പൊതുജനങ്ങൾ,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഹരിത നിയമങ്ങളെക്കുറിച്ചും നടപടിയെക്കുറിച്ചും പൊയ്യാനിൽ നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചു. ഹരിത കേരള മിഷൻ ജില്ലാകോർ-ഡിനേറ്റർ ആർ.രാജേഷ്,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത ചെറിയാൻ, ക്രിസ്റ്റഫർ ദാസ്, സാറാമ്മ ഷാജൻ,മെമ്പർമാരായ മോളി ജോസഫ്, സുനതി ഫിലിപ്പ്, ഫിലിപ്പോസ് സ്‌കറിയ,ഹരിത കേരള മിഷൻ പഞ്ചായത്ത് കോർഡിനേറ്റർ കെ.ഐ. ജോസഫ് എന്നിവർ സംസാരിച്ചു.