ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന കാലം പടിവാതിക്കൽ എത്തിയിട്ടും യാതൊരു മുന്നൊരുക്കങ്ങളും നടത്തിയില്ലെന്നാരോപിച്ച് നഗരസഭാ ചെയർമാൻ കെ.ഷിബുരാജനേയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനേയും കൗൺസിലർമാരുടെ നേതൃത്വത്തിലുളള എൻ.ഡി.എ സംഘം ഉപരോധിച്ചു. കൗൺസിലർമാരായ ബി ജയകുമാർ, ശ്രീദേവി ബാലകൃഷ്ണൻ, ഭാർഗവി ടീച്ചർ, എസ് സുധാമണി, ഗീതാ കുശൻ, ബി.ജെ.പി ജില്ലാ ട്രഷറർ കെ ജി കർത്ത, മണ്ഡലം വൈസ് പ്രസിഡന്റ് രമേശ് പേരിശേരി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രമോദ് കോടിയാട്ടുകര, എസ്.വി പ്രസാദ്, പി.എ നാരായണൻ, അജീഷ് കുറുപ്പ്, അമ്പാടി, ശ്രീനാഥ് പുലിയൂർ എന്നിവർ നേത്രത്വം നൽകി.