തിരുവല്ല: കേരളാ കൗൺസിൽ ഒഫ് ചർച്ചസിന്റെ ട്രയനിയൽ 14 മുതൽ 16 വരെ തിരുവല്ല കോമ്പാടി ഡോ.ജോസഫ് മാർത്തോമ ക്യാമ്പ് സെന്ററിൽ നടക്കും. കൽദായ സഭാ അദ്ധ്യക്ഷൻ ഡോ.മാർ അപ്രേം മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.സി.പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.സി.എസ്.ഐ.മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻ,സൽവേഷൻ ആർമി ടെറിടോറിയൽ കമാൻഡർ കേണൽ നിഹാൽ ഹിറ്റിയറാർച്ചി,ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത,ജോസഫ് മാർ ബർന്നബാസ് എപ്പിസ്‌കോപ്പ, ബിഷപ്പ് ധർമരാജ് രസാലാം,അലക്സിയോസ് മാർ യൗസേബിയോസ് മെത്രപൊലീത്ത, ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, മാത്യൂസ് മാർ അന്തിമോസ് മെത്രപൊലീത്ത, മാത്യൂസ് മാർ സിൽവനിയോസ് എപ്പിസ്‌കോപ്പ, മാർ യൂഹാന്നൊൻ യൂസഫ് എപ്പിസ്‌കോപ്പ എന്നിവർ നേതൃത്വം നൽകും. സമ്മേളന ക്രമീകരണങ്ങൾക്കായി റവ.ജോസ് പുനമഠം ചെയർമാനായും വർഗീസ് ടി.മാങ്ങാട് ജനറൽ കൺവീനറായും പി.ഈ.തോമസ് ട്രഷററായും സ്വാഗതസംഘത്തെ തെരഞ്ഞെടുത്തതായി കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ് അറിയിച്ചു.