പത്തനംതിട്ട : പതിമൂന്ന് വർഷം തുടർച്ചയായി ട്രാക്കിലെത്തുന്നുണ്ട് ആർ. ശ്രീധരനും വിദ്യാർത്ഥികളും. എല്ലാ വർഷവും ട്രോഫിയും വാങ്ങിയാണ് മടക്കം. ഇത്തവണ അഞ്ച് പേരുമായാണ് പരിശീലകനായ ആർ.ശ്രീധരൻ ജില്ലാ സ്കൂൾ കായിക മത്സരത്തിന് എത്തിയത്. അഞ്ച് പേരിൽ ഒരാൾക്ക് പരിക്ക് മൂലം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ബാക്കി എല്ലാവരും ആദ്യ മൂന്ന് സ്ഥാനത്തിൽ എത്തി. 100, 200, 400, 600, 800, 1500, 3000 മീറ്റർ ഓട്ടത്തിൽ ആണ് ശ്രീധരൻ കുട്ടികൾക്ക് പരിശീലനം നൽകുന്നത്. കാവുംഭാഗം സ്വദേശിയായ ശ്രീധരൻ പെയിന്റ് കടയിൽ ജോലി നോക്കുകയായിരുന്നു. പിന്നീട് സ്പോർട്സിനോടുള്ള താൽപര്യം മൂലം ജോലി മാറ്റിവച്ച് ട്രാക്കിലിറങ്ങി പരിശീലകനായി. തനിക്ക് വലിയ കായിക താരം ആകണമെന്നായിരുന്നു സ്വപ്നം എന്നും ശ്രീധരൻ പറയുന്നു. പിന്നീട് അതൊക്കെ മാറി ജീവിക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു. പിന്നീട് ഇതാണ് ശരിക്കുള്ള വഴിയെന്ന് മനസിലായി. സൗജന്യമായാണ് പരിശീലനം നടത്തുന്നത്.കാവുംഭാഗം സ്വദേശിയായ ശ്രീധരൻ രാവിലെ 6.30 മുതലാണ് പരിശീലനം നൽകുക.
പഞ്ചാംഗങ്ങൾ: പങ്കെടുത്ത 100, 200, 400 മീറ്റർ ഓട്ടത്തിലും ഒന്നാമതെത്തിയ ജിറ്റി വി. തോമസ്, നാല് തവണ ജില്ലാ ചാമ്പ്യനായിരുന്നു. 3000 മീറ്റർ ഒാട്ടത്തിൽ സരിഗ സ്വർണം നേടി. വിഷ്ണുപ്രിയ, ഹർഷ, മിലൻ എന്നിവർക്ക് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ ലഭിച്ചു.