golden

പത്തനംതിട്ട: ഒരേ ക്ളാസിൽ ഒരേ ബെഞ്ചിൽ പഠിക്കുന്ന മൂന്ന് കൂട്ടുകാർ കായിക മേളയിൽ എട്ട് സ്വർണം നേടി ശ്രദ്ധേയ താരങ്ങളായി. ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളായ വിജയ് ബിനോയ്, ആദിത്യൻ സി. ബിനു, പി.എസ്. അജിനാസ് എന്നിവരാണ് സ്വർണം വാരിക്കൂട്ടിയത്.

സ്വർണനേട്ടങ്ങൾ (മത്സരാർത്ഥിയും ഇനവും)

വിജയ് ബിനോയ് : ജൂനിയർ വിഭാഗം ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് േത്രാ. ആദിത്യൻ: സീനിയർ ട്രിപ്പിൾ ജംപ്, ലോംഗ്ജംപ്, 110 മീ. ഹർഡിൽസ്. സീനിയർ അജിനാസ് : ഷോട്ട്പുട്ട്, ഡിസ്കസ് േത്രാ.