അടൂർ: വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം കടമ്പനാട് കല്ലുകുഴി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഇന്നു മുതൽ 16 വരെ നടക്കും. രണ്ടായിരത്തോളം കുട്ടികൾ പങ്കെടുക്കും .അഞ്ച് വേദികളിലാണ് മത്സരം . ഇന്ന് രാവിലെ 9 ന് ചിറ്റയം ഗോപകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്യും. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ' എ.ആർ അജിഷ് കുമാർ അദ്ധ്യക്ഷത വഹിക്കും കലാമേളയുടെ ഉദ്ഘാടനം കർണാടക സംഗീതജ്ഞൻ ഡോ.അടൂർ പി. സുദർശൻ നിർവഹിക്കും .16 ന് വൈകിട്ട് 5 ന് സമാപന സമ്മേളനം നാടൻപാട്ട് കലാകാരൻ കടമ്പനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും സ്വാഗതസംഘം ചെയർമാൻ എ.ആർ അജീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും .ഡി.വൈ എസ് പി.ജവഹർ ജനാർദ് സമ്മാനദാനം നിർവഹിക്കും . ഒരുക്കങ്ങൾ പൂർത്തിയായതായി എ.ഇ.ഒ വിജയലക്ഷ്മി.ബി,പബ്ലിസിറ്റി ചെയർപേഴ്സൺ എസ്.ഉഷാകുമാരി ,കൺവീനർ കൃഷ്ണദാസ് കുറുമ്പകര, വി.എൻ സദാശിവൻപിള്ള, ജയിംസ് വൈ തോമസ്, ജി മനോജ് പറക്കോട്, രഞ്ജിനി സുഭാഷ്, നിതിൻ കുളനട, റ്റി.ഹരികുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.