കോന്നി: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ബാങ്ക് കോന്നി ബ്രാഞ്ച് മാനേജരെ ഡി. വൈ. എഫ് ഐ പ്രവർത്തകർ ഉപരോധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം. അനീഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ് വി.ശിവകുമാർ , വൈസ് പ്രസിഡന്റ് ആർ.ശ്രീ ഹരി, എസ്. എഫ്. ഐ ഏരിയ സെക്രട്ടറി ജിബിൻ ജോർജ് എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസ വായ്പ നൽകാമെന്ന് മാനേജർ ഉറപ്പ് നൽകിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.