മല്ലപ്പള്ളി: ആനിക്കാട് റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 8.30നാണ് സംഭവം. എതിർദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ആനയെകയറ്റിവന്ന ലോറി പെട്ടന്ന് ഇടത്തോട്ട് തിരിക്കാൻ കഴിയാഞ്ഞതാണ് അപകടത്തിന് കാരണം. ബൈക്കിൽ നിന്നും തെറിച്ചുവീണയാൾ പരിക്കേറ്റക്കാതെ രക്ഷപെട്ടങ്കിലും ബൈക്ക് ലോറിയിൽ ഇടിച്ചുകയറി. പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.