>>ഇരവിപേരൂർ സെന്റ് ജോൺസിന് തുടർച്ചയായ 11ാം കിരീടം
പത്തനംതിട്ട: റവന്യു ജില്ല കായിക മേളയിൽ പുല്ലാട് ഉപജില്ലയ്ക്ക് കിരീടം. സ്കൂളുകളിൽ ഇരവിപേരൂർ സെന്റ് ജോൺസ് തുടർച്ചയായി പതിനൊന്നാം തവണയും ജേതാക്കളായി. ഉപജില്ലാ തലത്തിൽ കഴിഞ്ഞ തവണ ജേതാക്കളായ തിരുവല്ലയിൽ നിന്ന് പുല്ലാട് കിരീടം തിരിച്ചു പിടിക്കുകയായിരുന്നു.
പുല്ലാടിന് 26 സ്വർണവും 13 വെളളിയും 8 വെങ്കലവും ലഭിച്ചു. 186 പോയിന്റുമായാണ് അവർ ഒന്നാമതെത്തിയത്. 18സ്വർണവും 10 വെളളിയും 19 വെങ്കലവും നേടി 149 പോയിന്റുമായി തിരുവല്ല രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ അടൂർ ഉപജില്ലക്ക് 10 സ്വർണവും 15 വെളളിയും 12 വെങ്കലവും ലഭിച്ചു. അടൂരിന് 120 പോയിന്റ് ലഭിച്ചു.
പുല്ലാടിന് ലഭിച്ച 26 സ്വർണത്തിൽ 21ഉം ഇരവിപേരൂർ സെന്റ് ജോൺസിന്റേതാണ്. ഒൻപത് വെളളിയും ആറ് വെങ്കലവും സെന്റ് ജോൺസ് നേടി. 128 പോയിന്റുമായണ് അവർ ഒന്നാമതെത്തിയത്. ഏഴ് സ്വർണവും രണ്ട് വെളളിയും അഞ്ച് വെങ്കലവുമടക്കം 46 പോയിന്റ് നേടിയ തിരുവല്ല ഉപജില്ലയിലെ ഇരുവെളളിപ്ര സെന്റ്തോമസ് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് സ്വർണവും ആറ് വെളളിയും മൂന്ന് വെങ്കലവുമടക്കം 36പോയിന്റ് നേടിയ റാന്നി ഉപജില്ലയിലെ വെൺകുറിഞ്ഞി എസ്.എൻ.ഡി.പി എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം.
മെഡൽ നേട്ടവും (സ്വർണം, വെളളി, വെങ്കലം ക്രമത്തിൽ) പോയിന്റ് നിലയും ഉപജില്ല അടിസ്ഥാനത്തിൽ:
പുല്ലാട്: 26, 13, 8 ......186
തിരുവല്ല: 18, 10, 19...149
അടൂർ: 10, 15, 12.....120
റാന്നി: 9, 14, 10....103
വെണ്ണിക്കുളം: 2, 12, 4....54
പത്തനംതിട്ട: 5, 5, 7...50
കോന്നി: 4, 5, 8....46
കോഴഞ്ചേരി: 5, 3, 3....37
പന്തളം: 3, 4, 6....36
മല്ലപ്പളളി: 1, 6, 6...29
ആറൻമുള: 3, 3, 3...27.
>>>
സ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ
ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് : 21, 9, 6.....128
ഇരുവെളളിപ്ര സെന്റ് താേമസ് എച്ച.എസ്.എസ് : 7, 2, 5....46
വെൺകുറിഞ്ഞി എസ്. എൻ.ഡി.പി. എച്ച്.എസ്.എസ് : 3, 6, 3....36