പന്തളം: കേരള സന്ദർശനത്തിന്റെ ഭാഗമായി എത്തുന്ന തെലുങ്കാന ശ്രീശക്തി ലളിതാ പീഠം വീരശൈവ മഠാധിപതി ശിവനാഗരാജു ശിവാചാര്യസ്വാമിയും സംഘവും 19 ന് രാവിലെ 10ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തും. പന്തളം കൊട്ടാരം സന്ദർശിക്കും. വീരശൈവ സഭാ നേതാക്കളുംഒപ്പമുണ്ടാകും.