തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗുരു അരങ്ങ് -2019 ശ്രീനാരായണ മേഖലാതല കലോത്സവങ്ങൾക്ക് 16ന് കുന്നന്താനം ശാഖയിൽ തുടക്കമാകും. ഒന്നാം മേഖലാ കലോത്സവം കുന്നന്താനം ശാഖയിൽ രാവിലെ 9 ന് യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ സന്ദേശം നൽകും. ശാഖാ പ്രസിഡന്റ് കെ.എസ്.ശ്രീധരപണിക്കർ, സെക്രട്ടറി എം.പി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 9.30 മുതൽ കലാമത്സരങ്ങൾ. അജയകുമാർ വലിയുഴത്തിൽ സമ്മാനദാനം നടത്തും.
17 ന് രണ്ടാം മേഖലാ കൺവെൻഷൻ എഴുമറ്റൂർ ശാഖയിൽ രാവിലെ 9ന് യോഗം ഇൻസ്‌പെക്റ്റിങ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ സന്ദേശം നൽകും. ശാഖാ പ്രസിഡന്റ് സന്തോഷ് സായി, സെക്രട്ടറി കെ.ആർ.പ്രതീഷ് എന്നിവർ പ്രസംഗിക്കും. 9.30 മുതൽ കലാമത്സരങ്ങൾ നടക്കും. അജയകുമാർ വലിയുഴത്തിൽ സമ്മാനദാനം നടത്തും.